പ്രമുഖ ടി ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം സീരിസ് പ്രഖ്യാപിച്ചു. ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ എന്നാണ് സീരിസിന് പേര് നൽകിയിരിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട് നായകനായി വരുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന് രണ്‍ജി പണിക്കരാണ്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന് സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’.
രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട് കൂടാതെ രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്റണി, ശ്വേത മേനോന്, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വമ്പൻ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്.
ഉടന്‍ തന്നെ സീരീസിന്റെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ പുറത്തിറങ്ങുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ ഇതിന് മുൻപ് സ്ട്രീം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക