ഷോപ്പിംഗ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ഓൺലൈൻ ഷോപ്പിംഗിന് ഇന്ന് അധികം പേരും അടിമയാണ്. മുതിർന്നവർക്ക് എപ്പോഴും പ്രിയം ഓഫ്ലൈൻ ഷോപ്പിംഗ് അഥവാ നേരിട്ടുള്ള ഷോപ്പിംഗാണ് തന്നെയാകും. എന്നാൽ ഓൺലൈൻ ഷോപ്പിംഗാണ് ചെറുപ്പക്കാർക്ക് കൂടുതൽ പ്രിയം.
ഫ്ലിപ്പ് കാർട്ട്, ആമസോൺ തുടങ്ങിയ കമ്പനികൾ നിരവധി ഓഫറുകളാണ് നൽകുന്നതും. ഓൺലൈൻ ഷോപ്പിംഗിനെ ഇത്രയും സ്വീകാര്യമാക്കുന്നത് ലോകത്ത് എവിടെയിരുന്നും ഷോപ്പിംഗ് നടത്താമെന്നതാണ്. ഓൺലൈൻ ഷോപ്പിംഗിന്റെ പ്രത്യേകതയാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗച്ച് കാഷ്ലെസ്സായി സ്മാർട്ട് ഷോപ്പിംഗ് നടത്താമെന്നതും .
ഓൺലൈൻ ഷോപ്പിംഗിന് അടിമപ്പെടുന്നതിനെ ‘കംപൾസീവ് ബൈയിംഗ് ഡിസോർഡർ’ (compulsive buying disorder) അല്ലെങ്കിൽ ഒനിയോമാനിയ എന്ന് പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളിലേക്കും ബന്ധങ്ങളിലെ പ്രശ്നങ്ങളിലേക്കും ഓൺലൈൻ ഷോപ്പിംഗിൽ അടിമയാകുന്നത് നയിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഓൺലൈൻ ഷോപ്പിംഗ് ആസക്തിക്ക് നിരവധി ഘടകങ്ങൾ കാരണമാകുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഓൺലെെൻ ഷോപ്പിംഗ് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ഏകാന്തത എന്നിവയെ നേരിടാനുള്ള ഒരു മാർഗമായി വ്യക്തികൾ ഉപയോഗിച്ചേക്കാം. ഷോപ്പിംഗിൽ നിന്ന് ലഭിക്കുന്ന താൽക്കാലിക ആശ്വാസമോ സന്തോഷമോ സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഇത് തികച്ചും അനാരോഗ്യപരമായ ഒരു ശീലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക