ചെന്നൈ: സൗന്ദര്യ സംരക്ഷണ ശസ്ത്രക്രിയ ചെയ്യുന്നതില്‍ തമിഴ് നടി കസ്തൂരി നടി ഐശ്വര്യ റായിയെ വിമര്‍ശിച്ച് രംഗത്ത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടുത്തിടെ ഐശ്വര്യ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവിടുത്തെ റെഡ് കാര്‍പ്പറ്റ് വാക്കില്‍ ഐശ്വര്യയുടെ വേഷവും മേയ്ക്കപ്പും എല്ലാം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് കസ്തൂരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
എക്സില്‍ എഴുതിയ പോസ്റ്റില്‍ കസ്തൂരി പറയുന്നത് ഇതാണ്, ” ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയും കാലം വെറുതെവിടില്ല. അതിനാല്‍ തന്നെ ഐശ്വര്യ അതിനെതിരെ ഒന്നും ചെയ്യേണ്ടതില്ല. അല്ലാതെ തന്നെ അവര്‍ സുന്ദരിയായി നിലനില്ക്കും. ശരിക്കും അവരുടെ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യത്തെ പ്ലാസ്റ്റിക്ക് നശിപ്പിക്കുകയാണ്”.
പല കമന്റുകള്‍ വരുന്നത് അടുത്ത കാലത്ത് വിവിധ സൗന്ദര്യ സംരക്ഷണ രീതികള്‍ ഐശ്വര്യ എടുക്കാറുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്തൂരിയുടെ പോസ്റ്റ് എന്നാണ്. ഐശ്വര്യ ബോട്ടോക്സ് പോലുള്ള ചികിത്സകള്‍ എടുക്കാറുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പലരും കസ്തൂരിയുടെ പോസ്റ്റിന് അടിയില്‍ പങ്കുവയ്ക്കുന്നത് ഇത് തന്നെയാണ്. മിക്കവരും അഭിപ്രായപ്പെടുന്നത് പ്രായത്തിന് അനുസരിച്ച് ഒരിക്കലും ഇത്തരം ചികില്‍സകള്‍ നടത്തുന്നത് ശരിയല്ലെന്നാണ്.
Time .
Time doesn’t spare even the world’s most beautiful women.
AishwaryaRai didn’t need to turn the clock back. She would have remained beautiful. But plastic has ruined her timeless beauty. pic.twitter.com/daU4YQnIvY— Kasturi (@KasthuriShankar) May 19, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക