ഇന്ന് ആർഭാടത്തിന്റെ മറ്റൊരു വാക്കാണ് വിവാഹം. ഓരോ വധൂവരന്മാരുടെയും ആഗ്രഹം വിവാഹം എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കാനാണ്. അതിനായി കടലിന് അടിയിലും ബഹിരാകാശത്തും വിമാനത്തിലും മറ്റും വിവാഹങ്ങള്‍ നടത്തുന്നു ചിലര്‍. മറ്റ് ചിലര്‍ കൊടും തണുപ്പുള്ള അസ്ഥിമരവിക്കുന്ന പ്രദേശങ്ങള്‍ വിവാഹ വേദിയായി തെരഞ്ഞെടുക്കുന്നു.
അത്തരത്തില്‍ ആല്‍പ്സിലെ ഒരു വിവാഹ വേദി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. സാമൂഹിക മാധ്യമങ്ങളില്‍, സ്വിറ്റ്സർലാഡിലെ ആല്‍പ്സ് പര്‍വ്വത നിരയില്‍ 2,222 അടി ഉയരത്തില്‍ കനത്ത മഞ്ഞ് നിറഞ്ഞ പര്‍വ്വത മുകളിലെ വിവാഹ വേദിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെട്ടത് ലെബനീസ് വിവാഹങ്ങള്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ്. വീഡിയോയില്‍ വിവാഹ വേദിയിലേക്ക് കനത്ത മഞ്ഞുറഞ്ഞ് കിടക്കുന്ന പര്വ്വതത്തിനിടെ ഒരു ഐസ് ക്യൂബ് തകര്‍ത്താണ് വധു ഇറങ്ങിവന്നത്. ഒപ്പം സംഗീതവും പ്രത്യേക വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. വിവാഹ വേദി ഒരുക്കിയത് ആല്‍പ്സിലെ മാറ്റർഹോൺ കൊടുമുടിക്ക് തൊട്ടടുത്തുള്ള സ്വിറ്റ്സർലൻഡിലെ സെർമാറ്റിലെ ആഡംബര സ്കീ ചാലറ്റിലാണ്. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 2,222 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക