ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായ ചിത്രം ‘ഒ. ബേബി’ ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രഞ്ജൻ പ്രമോദായിരുന്നു ചിത്രത്തിന്റെ സംവിധാനം.
നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഒ. ബേബിക്ക്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.
എക്സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒ. ബേബിയുടെ വേറിട്ട പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജിൻ ബാംബിനോയാണ്. സൗണ്ട് ഡിസൈൻ ഷമീർ അഹമ്മദാണ്. വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ. കലാസംവിധാനം ലിജിനേഷ്, മേക്കപ്പ് നരസിംഹ സ്വാമി,അഡിഷണൽ ക്യാമറ എ കെ മനോജ്. സംഘട്ടനം ഉണ്ണി പെരുമാൾ. ഛായാഗ്രാഹണം നിര്‍വഹിച്ചത് അരുൺ ചാലാണ്. വരുൺ കൃഷ്ണയും പ്രണവ് ദാസും സംഗീതം നല്കിയ ഒ. ബേബി വ്യത്യസ്തമായ ചിത്രം എന്ന നിലയില്‍ പേരു കേട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക