മാരുതി സുസുക്കി ജിംനി സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജു. കൈനെറ്റിക് യെല്ലോ കളർ നിറത്തിലുള്ള ജിംനിയാണിത്. ഇതിന്റെ റൂഫ് ബ്ലൂയിഷ് ബ്ലാക്ക് ഷെയ്ഡ് ഫിനിഷിൽ ഉള്ളതാണ്.
നഗരത്തില്‍ ഓടിക്കാന്‍ യോജിച്ച ഓഫ് റോഡ് വാഹനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഇണങ്ങിയ വാഹനങ്ങളിലൊന്നാണ് ജിംനി. ഓഫ് റോഡ് വാഹനങ്ങളുടെ വലിപ്പും വച്ചു നോക്കുമ്പോൾ കൂട്ടത്തില്‍ വലുപ്പം കുറവ് ജിംനിക്കാണ്. അതിനാൽ തന്നെ തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ വഴികളിലുമെല്ലാം ഈസിയായി ഡ്രൈവ് ചെയ്ത് പോവാനാവും.
ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഹെഡ്ലാംപ് വാഷേഴ്സ്, പവര്‍ ഫോള്‍ഡബിള്‍ ഒആര്‍വിഎം, 1.5 ലിറ്റര്‍ പെട്രോള്‍ എൻജിൻ എന്നിവയാണ് ഇവയുടെ പ്രത്യേകത. 12.72 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വില വരുന്നത്.
സൂപ്പർ ശരണ്യ, പ്രണയവിലാസം, പ്രേമലു തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിനു പുറത്തും മമിതയെ പ്രശസ്തയാക്കി.
മലയാളികള്‍ക്ക് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക്, തമിഴ് പതിപ്പുകള്‍ പ്രദര്‍ശനത്തിനും എത്തിയിരുന്നു. പ്രേമലുവിന് പിന്നാലെയാണ് മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജി വി പ്രകാശ് കുമാര്‍ നായകനായെത്തിയ റിബല്‍ എന്ന ചിത്രമായിരുന്നു അത്.
അതേസമയം മറ്റൊരു തമിഴ് ചിത്രം മമിതയുടേതായി പ്രദര്‍ശനത്തിനെത്താനുമുണ്ട്. അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആണ് അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക