ശരീരത്തിന് വേണ്ട വിശ്രമം നമ്മുടെ ജീവിതത്തിൽ ദൈനംദിന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും ശരീരത്തിന് കൃത്യമായി വിശ്രമം ലഭിക്കാത്തത്. കൃത്യമായി ഉറക്കം ലഭിക്കുക എന്നത് വിശ്രമം ലഭിക്കുന്നതിൽ ഏറ്റവും പ്രധാനമാണ്. ശരിയായ രീതിയിൽ ഉറക്കം വ്യായാമങ്ങൾക്ക് പുറമേ കിട്ടിയാൽ നല്ല ആരോഗ്യവും ലഭിക്കും. ഇത് എന്നാൽ എത്ര പേർ ശ്രദ്ധിക്കുന്നുണ്ട്.
ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ പലരും കൃത്യമായി ഉറങ്ങാറില്ല. ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കാനും ഇത് കാരണമാകുന്നുണ്ട്. ഒരു ദിവസത്തെ 24 മണിക്കൂറിൽ എന്തെല്ലാം ക്രമപ്പെടുത്തിയാലാണ് ശരിയായ ആരോഗ്യം ലഭിക്കുക എന്നതിനെ സംബന്ധിച്ച പഠനവും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
പുറത്ത് വന്ന പുതിയ പഠന റിപ്പോർട്ട് പ്രകാരം ഗവേഷകർ പറയുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്ക് അടക്കം ഉറക്കം പ്രതിവിധിയാണെന്നാണ് . പഠന റിപ്പോർട്ട് പ്രകാരം ഒരാൾ 8.3 മണിക്കൂർ വരെ ഉറങ്ങണം. മറ്റ് ചെറിയ പ്രവർത്തനങ്ങൾക്കായി 2.2 – 5 മണിക്കൂർ വരെ ഉപയോഗിക്കാം
ഗവേഷണം നടത്തിയത് 2,000-ത്തിലധികം മുതിർന്നവരിൽ ബോഡി സെൻസറുകൾ ഘടിപ്പിച്ചാണ്. ഇതിലൂടെ ഗവേഷകർക്ക് ഒരാൾ ശരാശരി 24 മണിക്കൂർ എങ്ങനെ ചെലവഴിച്ചുവെന്ന് മനസ്സിലായി. പങ്കെടുക്കുന്നവരുടെ അരക്കെട്ടിന്റെ ചുറ്റളവ്, രക്തത്തിലെ പഞ്ചസാര, ഇൻസുലിൻ സംവേദനക്ഷമത എന്നിവ പഠനത്തിന്റെ തുടക്കത്തിൽ, പരിശോധിച്ചു.
മൂല്യനിർണ്ണയ ഡാറ്റയും ബോഡി സെൻസറും പൊരുത്തപ്പെട്ട് ഫലപ്രദമായ ഒരു ഉത്തരം ലഭിച്ചു. കണക്കുകൾ വ്യക്തമാക്കുന്നത് ഉറക്കത്തിനും വിശ്രമത്തിനും വ്യായാമത്തിനും കൃത്യമായി സമയം ഉപയോഗപ്പെടുത്തിയാൽ രോഗസാധ്യത കുറയുമെന്ന് തന്നെയാണ്. ഒരു മുതിർന്ന വ്യക്തി ഈ നിലയിൽ സമയ ക്രമം ഉപയോഗപ്പെടുത്തുന്നത് അവരുടെ ആരോഗ്യനില ഉയർത്താൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക