തേങ്ങാപ്പാൽ ചേർത്തിട്ടുള്ള ഒരു വിഭവമാണ് പാൽ കപ്പ. മലബാറിന്റെ ഒരു നടൻ വിഭവമാണ് പാൽ കപ്പ. കപ്പ നാളികേര പാലിൽ വറ്റിച്ച് എടുത്ത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് വെറുതെ കഴിക്കാനും അല്ലെങ്കിൽ നോൺ വെജ് കറികളുടെ കൂടെ കഴിക്കാനും നല്ല രുചിപ്രദമാണ്. ഏറ്റവും എളുപ്പം തയാറാക്കാൻ പറ്റുന്ന രുചികരമായ വിഭവമാണ് പാൽകപ്പ.
ആവശ്യമായ ചേരുവകള്‍
കപ്പ – 1 കിലോഗ്രാം (വേവിച്ചത്)
എണ്ണ – 2 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
ജീരകം – 1 സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 2 സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
കുരുമുളക് – 2 സ്പൂണ്‍
തേങ്ങാപ്പാല്‍ – 3 ഗ്ലാസ്
ഉപ്പ് – 1 1/2 സ്പൂണ്‍
തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ കപ്പ ചെറുതായി നുറുക്കുക. ശേഷം വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക. ഒരു മുക്കാൽ വേവാകുമ്പോളേക്കും അതിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങാ പാലും ഇട്ട് വേവിക്കുക.
അതിന് ശേഷം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി, കറിവേപ്പില, ചുവന്ന മുളക്, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് വേവിച്ച കപ്പ ഇട്ട് നന്നായി യോജിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക