മിക്കയിടത്തും പ്രവർത്തനരഹിതമായ പല സാധനങ്ങളും കാണും. പ്രവർത്തനരഹിതമായ വസ്ഥുക്കൾ വീട്ടിലെപ്പോഴും നഷ്ടങ്ങൾ മാത്രമാവും സമ്മാനിക്കുകയെന്ന് വാസ്തു പറയുന്നു. ഇവയൊക്കെ വീട്ടിൽ സൂക്ഷിച്ചാൽ ധനനഷ്ടവും മനസ്സമാധനക്കേടുമായിരിക്കും ഫലമെന്നും ചില വാസ്തു വിദഗ്ധർ പറയുന്നു.
ക്ലോക്കുകളും വാച്ചുകളും നിലച്ചവയും പ്രവർത്തന രഹിതമായവയും വീട്ടിൽ സൂക്ഷിയ്ക്കാൻ പാടുള്ളതല്ല. വാച്ചോ ക്ലോക്കോ നിലച്ചാൽ പെട്ടെന്ന് തന്നെ അവ ശരിയാക്കി ഉപയോഗിക്കുക. ഫാൻ, മിക്സി, ഗ്രൈൻഡർ അയൺ ബോക്സ് തുടങ്ങി പല സാധനങ്ങളും ഈ കൂട്ടത്തിലുണ്ടാകാം. ഫ്യൂസ് ആയ ബൾബ് പോലും മാറ്റാത്ത വീടുകളും കാണാം. കേടായ ഇത്തരം സാധനങ്ങൾ നന്നാക്കി വയ്ക്കുകയോ വീട്ടിൽ നിന്ന് പുറത്ത് കളയുകയും ചെയ്താൽ നിങ്ങളുടെ സമയം തെളിയും.
സാമ്പത്തിക ഞെരുക്കം വിട്ടുമാറുകയും നടക്കാതിരിക്കുന്ന പല കാര്യങ്ങളും സമയത്ത് നടക്കുകയും ചെയ്യും. ഉടഞ്ഞ വിഗ്രഹങ്ങൾ കണ്ണാടികൾ എന്നിവയും വീട്ടിൽ നിന്നും മാറ്റണം. പുതുതായി കൗതുകവസ്തുക്കൾ വാങ്ങി വയ്ക്കുന്നതും ശ്രദ്ധയോടെ വേണം ചില സാധനങ്ങൾ വരുന്നതോടെ കുഴപ്പങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം സാധനങ്ങളും മാറ്റാൻ ശ്രദ്ധിക്കുക.
കതകിന്റെയും അലമാരയുടെയും മേശയുടെയും മറ്റും താഴും താക്കോലും കുറ്റിയും കൊളുത്തുമൊക്കെ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും വരവും ചെലവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടിക്കേണ്ടി വരാം. അതിനാൽ റിപ്പയർ വർക്കുകൾ എല്ലാം സമയങ്ങളിൽ ചെയ്യുന്നത് ഐശ്വര്യം നിലനിൽക്കാൻ സഹായകമാകും.
പൊട്ടിയ ചില്ലു പാത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ചില്ല് പൊട്ടിയ കണ്ണാടികളോ ഫ്രെയിം ചെയ്ത ഫോട്ടോകളിലെ തകർന്ന ചില്ലുകളോ മാറ്റേണ്ടത് അത്യാവശ്യമാണ്. അത് നമ്മുടെ അപൂർണതയെയാണ് എപ്പോഴും സൂചിപ്പിക്കുന്നത്. പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കുന്നതും ഒഴിവാക്കണം.
പൊട്ടൽ വീണ ഗ്ലാസുകളും വക്ക് പൊട്ടിയ പാത്രങ്ങളും അത്ര വേഗം ഉപേക്ഷിക്കാൻ മടിക്കുന്നവരാണ് മലയാളികൾ. ഇത് ഒരിയ്ക്കലും വീടിന് സന്തോഷം തരില്ല. ഇത് വീട്ടിൽ എപ്പോഴും നെഗറ്റീവ് ഊർജം നിലനിൽക്കാൻ കാരണമാകും. പാത്രങ്ങൾ മാത്രമല്ല, പൊട്ടിയ വിഗ്രഹങ്ങളും വീടിന് നന്നല്ല. വാഹനങ്ങളിലെ പൊട്ടിയ കണ്ണാടികളും മാറണം. അല്ലെങ്കിൽ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അതേത്തുടർന്ന് ഭീമമായ സാമ്പത്തിക ബാധ്യതയുമുണ്ടായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക