2024 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ ഫലങ്ങൾ പ്രീമിയം ഇന്നർവെയർ ബ്രാൻഡായ ജോക്കി പ്രഖ്യാപിച്ചു. ഒരു ഇക്വിറ്റി ഷെയറിന് 120 രൂപ ലാഭവിഹിതവും ഓഹരി ഉടമകൾക്ക് ജോക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
ജോക്കിയുടെ ലൈസൻസിയായ പേജ് ഇൻഡസ്ട്രീസിന് ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകിയതിന്റെ സമ്പന്നമായ ചരിത്രമുണ്ട്. ഒരു ഇക്വിറ്റി ഷെയറിന് 6 രൂപ എന്ന തോതിൽ ലാഭവിഹിതം 2007 മുതൽ നൽകിയപ്പോൾ 2024 ഫെബ്രുവരിയിൽ കമ്പനി പ്രഖ്യാപിച്ച ഏറ്റവും ലാഭവിഹിതം 100 രൂപയായിരുന്നു.
ജോക്കി 2023 ൽ 4 തവണ ലാഭവിഹിതം നൽകി – 60 രൂപ, 60 രൂപ, 75 രൂപ, 75 രൂപ എന്നിങ്ങനെയാണ് ഒരു ഇക്വിറ്റി ഷെയറിന് ലാഭ വിഹിതം നൽകിയത്. പേജ് ഇൻഡസ്ട്രീസിന്റെ ലാഭവിഹിതം നിലവിലെ വിപണി വിലയിൽ 0.87 ശതമാനമാണ്.
ജോക്കി നഗരങ്ങളിൽ പുതിയ വിതരണ ശൃംഖല ആരംഭിക്കുകയാണ് എന്ന് അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഡിമാന്റുകൾ കുറഞ്ഞതോടെ മെട്രോ സിറ്റികൾക്ക് പുറത്തേക്ക് നിരവധി ഔട്ട്ലെറ്റുകൾ തുറന്നിരുന്ന ജോക്കി ഇവയെല്ലാം വെട്ടി കുറച്ചിരുന്നു.
സിറ്റികളിൽ ജോക്കി ഉത്പന്നങ്ങൾ വൻ തോതിൽ വിറ്റുപോയിരുന്നു. പ്രത്യേകിച്ച് ജോക്കിക്ക് യുവാക്കൾക്കിടയിൽ വലിയ ഡിമാൻഡ് ആണുള്ളത്. വർക്ക് ഫ്രം ഹോം തുടരാൻ കോവിഡ് ലോക്ക്ഡൗണിന് ശേഷം കമ്പനികൾ നിരബന്ധിതരായപ്പോൾ ജോക്കി പുതിയ തന്ത്രം പ്രയോഗിച്ചു. നഗരങ്ങളിൽ നിന്നും വിട്ട് ചെറുപട്ടണങ്ങളിലേക്ക് ഷോപ്പുകൾ തുടങ്ങി. ആളുകളെല്ലാം നഗരങ്ങളിൽ നിന്ന് പിൻവാങ്ങിയതായിരുന്നു ഇതിനു കാരണം. എന്നാൽ അതെല്ലാം കഴിഞ്ഞതോടെ ജോക്കി നഗരങ്ങളിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക