മേടം: കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, നേട്ടം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
ഇടവം: കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്, െചലവ്, യാത്രാതടസ്സം, അപകടഭീതി ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.
മിഥുനം: കാര്യതടസ്സം, ശത്രുശല്യം, നഷ്ടം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
കർക്കടകം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം, ഉത്സാഹം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നി: കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം.
തുലാം: കാര്യതടസ്സം, നഷ്ടം, ശത്രുശല്യം, അപകടഭീതി, ശരീരക്ഷതം, അഭിമാനക്ഷതം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം.
വൃശ്ചികം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
ധനു: കാര്യതടസ്സം, ധനതടസ്സം, നിയമപരാജയം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. വായ്പാശ്രമങ്ങള് തടസ്സപ്പെടാം.
മകരം: കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.
കുംഭം: കാര്യപരാജയം, ശത്രുശല്യം, അലച്ചിൽ, ചെലവ്, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ നടക്കാതിരിക്കാം.
മീനം: കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സൽക്കാരയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക