കറുവ മരത്തിന്റെ പുറംതൊലിയിൽ നിന്ന് കിട്ടുന്ന സുഗന്ധവ്യഞ്ജനമായ കറുവപ്പട്ട വെറും മണത്തിന് വേണ്ടി മാത്രമല്ല ഉപയോഗിക്കാറ്. കറുവപ്പട്ടയിൽ നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. ഉന്മേഷത്തോടെയും ഫ്രഷ് ആയും ഒരു ദിവസം തുടങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ വെറുംവയറ്റിൽ കറുവപ്പട്ടയിട്ട വെള്ളം കുടിച്ച് നോക്കു.
കാല്‍സ്യം, ഇരുമ്പ്, ഫൈബര്‍, മാംഗനീസ് എന്നിവ ഉൾപ്പെടുന്നതിനാൽ പ്രമേഹരോഗികള്‍ക്ക് ഈ ശീലം ഏറെ ഗുണം ചെയ്യും. കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ അനേകം ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം ചെയ്യുന്നത്.
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും നല്ല ഗുണം ദഹനത്തെ മികച്ച രീതിയിൽ സ്വാധീനിക്കുന്നു എന്നതാണ്. കറുവപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനക്കേട്, ശരീരവണ്ണം, ഗ്യാസ് തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്നങ്ങളെ ശമിപ്പിക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ നോക്കുന്നവർക്ക്, കറുവപ്പട്ട വെള്ളം നല്ലൊരു ഓപ്ഷനാണ്. കറുവപ്പട്ടയിലെ സുഗന്ധവ്യഞ്ജനങ്ങൾ മെറ്റബോളിസം ഉയർത്താൻ സഹായിക്കുന്നു. ദിവസം മുഴുവൻ കലോറി കൂടുതൽ കാര്യക്ഷമമായി എരിച്ച് കളയാൻ ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക