പാരിസ്: എക്സ് തലവന്‍ എലോണ്‍ മസ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഏറെ പേരുടെ തൊഴില്‍ കളയുമെന്ന് ആശങ്ക പങ്കുവെച്ചതിന് പിന്നാലെ, എഐക്ക് മനുഷ്യബുദ്ധിക്ക് അരികിലെത്താന്‍ കഴിയില്ല എന്ന പ്രവചനവുമായി മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ രംഗത്ത്. ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകള്‍ക്ക് മനുഷ്യ ബൗദ്ധികതയോളം കൃത്യത കൈവരിക്കാന്‍ ഒരിക്കലും കഴിയില്ല എന്നാണ് അദേഹം പറയുന്നത്.
എഐ ലോകത്തെ മുഴുവൻ മാറ്റിമറിക്കും എന്ന വിലയിരുത്തലുകള്‍ വളരെ ശക്തമാണ്. ഇതിനിടെ ആണ് മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ ചില പ്രവചനങ്ങള്‍ നടത്തുന്നത്. മനുഷ്യനും മൃഗങ്ങള്‍ക്കും നിലവിലെ എഐ സംവിധാനങ്ങളെക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ തിരിച്ചറിയാനാകും.
മനുഷ്യ ബൗദ്ധികതയോളം എത്താനായി നിലവിലെ എല്‍എല്‍എമ്മുകളെ കമ്പനികള്‍ ആശ്രയിക്കരുത്. മനുഷ്യന്മാര് വളരെ കുറച്ച് ഡാറ്റ ഉപയോഗിച്ച് കാര്യങ്ങള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ വളരെ സ്മാര്‍ട്ടാണ്. എന്തിനേറെ തത്തകളും നീരാളികളും നായകളും കാക്കകളും വരെ ഇക്കാര്യത്തില്‍ സാങ്കേതികവിദ്യകളേക്കാള്‍ ഒരുപാട് മുന്നിലാണ് എന്നും യാന്‍ ലുക്കോ വ്യക്തമാക്കി. ടെക് ഭീമന്മാരായ ഓപ്പണ്‍എഐയും ഗൂഗിളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കോടികള്‍ നിക്ഷേപിക്കുന്നതിനിടെയാണ് യാന്‍ ലുക്കോ തന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക