മഴക്കാലത്ത് ഈച്ചകളെ പോലെ വീടുകളിൽ എന്നും കാണാൻ പോകുന്ന കാഴ്ചയാണ് ഉറുമ്പുകൾ. കണ്ണ് അടച്ച് തുറക്കുന്ന വേഗത്തിലാണ് ഉറുമ്പുകൾ വീട്ടിൽ സ്ഥാനം പിടിക്കുന്നത്. വീട്ടില്‍ എവിടെയെങ്കിലും മധുരവസ്തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവിടേക്ക് ഇടിച്ചു കയറുന്ന ഉറുമ്പിന്‍കൂട്ടത്തെ തുരത്താന്‍ ചില പൊടിക്കൈകൾ ഉണ്ട്.
ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് വൃത്തിയാണ്. ആഹാരവസ്തുക്കള്‍ വീടുകളില്‍ അവിടെയിവിടെയായി കിടന്നാല്‍ അവിടെ ഉറുമ്പിന് ശല്യം ഉറപ്പാണ്. അടുക്കളയിലെ അലമാര അടുക്കി പെറുക്കി സൂക്ഷിക്കുക. ആഹാരസാധനങ്ങള്‍, തേന്‍, പഞ്ചസാരപാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക.
ഉറുമ്പിന് കൂട്ടത്തെ ഓടിക്കാന്‍ പറ്റിയ സാധനം ആണിത്. ഈ പൊടി ഉറുമ്പ് വരുന്ന ഇടങ്ങളില്‍ വിതറാം. കുട്ടികള്‍ ഇതിനടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം എന്ന് മാത്രം.
നാരങ്ങയുടെ നീര് ഉറുമ്പിനെ തുരത്തും. നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്. നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന വഴികളിൽ തൂക്കിയാൽ ഉറുമ്പിനെ തടയാനാകും.
വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ ചേര്‍ത്തു ഉറുമ്പിന് കൂട്ടിലേക്ക് സ്പ്രേ ചെയ്താല്‍ ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. അതുപോലെ വാതില്‍, ജനല്‍ എന്നിവിടങ്ങളില്‍ ഇവ സ്പ്രേ ചെയ്യാം.
കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴികളിൽ തൂക്കുക.
ഉറുമ്പിനെ ഓടിക്കാന്‍ കുരുമുളക് ബെസ്റ്റ് ആണ്. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറി നോക്കാം.മുളക് പൊടി ഉറുമ്പ് വരുന്ന വഴികളില്‍ പൊടിച്ചു ഇട്ടാലും ഉറുമ്പിനെ ഓടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക