മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. ഇഇഇ സമയത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വീട്ടിനുള്ളിലെ ദുർഗന്ധം. എന്തുകൊണ്ടാണ് മഴക്കാലത്ത് വീടിനുള്ളിൽ ദുർഗന്ധമുണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നനഞ്ഞ തുണികൾ വീടിനകത്ത് വിരിച്ചിടുന്നതാണ് പ്രധാന കാരണം. ഫാനിട്ട് വസ്ത്രങ്ങൾ ഉണക്കുന്നവരും നിരവധിയാണ്. ഇത് മുറിക്കുള്ളിൽ പുഴുക്ക് മണം ഉണ്ടാക്കും. വസ്ത്രം ഉണങ്ങിയാലും ദുർഗന്ധം പോകില്ല. ജനലൊക്കെ തുറന്നിട്ട് മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക.
തുണി അലക്കിയ ശേഷം വെള്ളം പൂർണമായും പോകാതെ വസ്ത്രങ്ങൾ വീടിനുള്ളിൽ ഇടരുത്. വീടിനുള്ളിൽ ഇടുന്ന ചവിട്ടിയും നല്ല ഉണങ്ങിയതായിരിക്കണം. കഴിവതും എന്നും നിലം തുടക്കുക. ഫാനിട്ടതിന് ശേഷം വേണം തുടക്കാൻ. എന്നാൽ അമിതമായി വെള്ളം ഉപയോഗിക്കരുത്. തുടയ്ക്കുന്ന തുണി നന്നായി പിഴിഞ്ഞ ശേഷമേ തുടക്കാവൂ. അല്ലെങ്കിൽ വെള്ളം പൂർണമായി പോകില്ല. ഇത് ദുർഗന്ധത്തിന് കാരണമാകും.
നനവുള്ള ഷൂസ് ഒരു കാരണവശാലും വീടിനുള്ളിൽ കൊണ്ടുവരരുത്. നനഞ്ഞ തോർത്തും മുറിക്കുള്ളിൽ സൂക്ഷിക്കരുത്. വീടിനുള്ളിൽ നന്നായി ദുർഗന്ധമുണ്ടെങ്കിൽ അവിടെ കുറച്ച് വിനാഗിരി തളിച്ചാൽ മതി. കർപ്പൂര തുളസിയും ദുർഗന്ധം അകറ്റാൻ ബെസ്റ്റാണ്. ഒന്നുകിൽ കർപ്പൂര തുളസി വെള്ളത്തിലിട്ട് മുറിക്കുള്ളിൽ വയ്ക്കുക.അല്ലെങ്കിൽ കർപ്പൂര തുളസി തൈലം വീടിനുള്ളിൽ തളിക്കാം. പ്രാണികളെ അകറ്റാനും ഇത് സഹായിക്കും.
വീടിനുള്ളില്‍ എന്തെങ്കിലും ദുര്‍ഗന്ധം തോന്നിത്തുടങ്ങിയാല്‍ അപ്പോള്‍ എയര്‍ഫ്രഷ്നര്‍ എടുത്ത് സ്പ്രേ ചെയ്യുന്നവരുണ്ട്. എയര്ഫ്രഷ്നറിനു വേണ്ടിവരുന്ന വിലയാണെങ്കിലോ പലപ്പോഴും കൂടുതലുമായിരിക്കും. എന്നാല്‍ ചിലവൊന്നുമില്ലാതെ വീട്ടില്‍ തന്നെ പ്രകൃതിദത്തമായ എയര്‍ഫ്രഷ്നര്‍ ഉണ്ടാക്കാം.
അതിനായി രണ്ടുകപ്പ് വെള്ളത്തില്‍ മുക്കാല്‍കപ്പ് ബേക്കിങ് സോഡ ചേര്‍ക്കുക. ഇതിലേക്ക് അരകപ്പ് നാരങ്ങാനീരും ചേര്‍ക്കുക. ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി നന്നായി കുലുക്കിയതിനു ശേഷം ദുര്‍ഗന്ധം തോന്നുന്ന ഭാഗങ്ങളില്‍ സ്പ്രേ ചെയ്യാം.
ഷൂ ധരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെങ്കിലും പലപ്പോഴും അവയില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം സഹിക്കാനാവില്ല. ഷൂ ഊരിക്കഴിഞ്ഞാലും കാലുകളില്‍ മണം അവശേഷിക്കും. ഇതില്ലാതാക്കാനും ഒരു വഴിയുണ്ട്. അതിനായി ഓരോ ഷൂവിനുള്ളിലും ഏതാനും ടീബാഗുകള്‍ നിറച്ച് നനവില്ലാത്ത ഭാഗത്ത് സൂക്ഷിക്കുക. ഇരുപത്തിനാലു മണിക്കൂറിനു ശേഷം മാറ്റുമ്പോഴേക്കും ദുര്‍ഗന്ധം പമ്പ കടന്നിരിക്കും.
പഴങ്ങളും പച്ചക്കറികളും ബാക്കിയായ ഭക്ഷണസാധനങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഫ്രിഡ്ജില്‍ മറ്റു ഭാഗങ്ങളേക്കാള്‍ എളുപ്പത്തില്‍ ദുര്‍ഗന്ധം വമിക്കാനിടയുണ്ട്. അതു നീക്കംചെയ്യാന്‍ ഒരു ബൗളില്‍ അല്പം കാപ്പിപ്പൊടി എടുത്ത് ഫ്രിഡ്ജില്‍ വെക്കാം. ഇരുപത്തിനാലുമണിക്കൂറിനു ശേഷം നീക്കം ചെയ്യാം.
കാറിനുള്ളിലെ ദുർഗന്ധം നീക്കം ചെയ്യാനും ഇതുപകരിക്കും. ഒരു പാത്രമെടുത്ത് അതില്‍ കാപ്പിപ്പൊടി വച്ചതിനുശേഷം തുളകളിട്ട മൂടി കൊണ്ട് അടച്ച് വണ്ടിയില്‍ വെച്ചാല്മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക