തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. ആറു പരമ്പരകളിലും ഒരു കോടി വീതം രണ്ടാം സമ്മാനമുണ്ട്. 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം നാലാം സമ്മാനവുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.
42 ലക്ഷം ടിക്കറ്റുകൾ വിപണിയിൽ ഇറക്കിയിരുന്നു. മണിക്കൂറുകൾ മാത്രമാണ് ഇനി ഭാഗ്യവാനെ അറിയുവാൻ ഉള്ളത്. ടിക്കറ്റ് എടുത്ത സകലരും താനായിരിക്കുമോ ആ ഭാഗ്യവാൻ എന്ന പ്രതീക്ഷയിലായിരിക്കും. മറ്റു ചിലരാകട്ടെ പ്രാർത്ഥനയിലുമായിരിക്കും.
എന്തായാലും കാത്തിരിപ്പിന്റെ അവസാനം കോടിപതിയെ നാടറിയും. 12 കോടിയാണ് വിജയിക്കു ലഭിക്കുന്ന സമ്മാനത്തുക. കോടിപതിക്ക് മാത്രമല്ല, രണ്ടാം സമ്മാനവും ഒരു കോടി രൂപയാണ്. മാത്രമല്ല, ഇന്ന് നറുക്കെടുപ്പ് കഴിയുമ്പോൾ ലക്ഷാധിപതികളും ഉണ്ടാകും. എല്ലാവരും കാത്തിരിപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക