ജൂൺ മാസത്തിലെ ബാങ്ക് അവധി പ്രഖ്യാപിച്ച് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾ പത്ത് ദിവസമാണ് അടഞ്ഞ് കിടക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ച അവധിയും അടക്കമാണിത്. ജൂൺ മാസത്തിൽ അഞ്ച് ഞായറാഴ്ചകളാണുള്ളത്. ഈ വാരാന്ത്യ അവധിയടക്കം 8 ദിവസമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധി.
ജൂൺ മാസത്തിൽ ഏഴ് വാരാന്ത്യ അവധികൾ ബാങ്കുൾക്കുണ്ട്. അഞ്ച് ഞായറാഴ്ചകളാണ് അവധിയിൽ പ്രധാന ഭാഗം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ കൂടിയാകുമ്പോൾ അവധി ഏഴാകും. ജൂൺ 2, 9, 16, 23, 30 തീയ്യതികളാണ് ഞായർ അവധി ലഭിക്കുക. ജൂൺ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ. ഈ ദിവസങ്ങളും പൊതു അവധിയാണ്.
ഇതോടൊപ്പം കേരളത്തിൽ ജൂൺ 17 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂൺ 15 ശനിയാഴ്ച വൈകീട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകൾ ജൂൺ 18 ന് മാത്രമേ വീണ്ടും തുറക്കൂ.
അതേസമയം, അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക