എക്സിറ്റ്പോൾ ചർച്ചയ്ക്കില്ലെന്ന കോൺഗ്രസ് നിലപാടിനെ പരിഹസിച്ച് ബിജെപി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് എക്സിറ്റ്പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയത്. എക്സിറ്റ്പോൾ ചർച്ചകളിൽ നിന്ന് കോൺഗ്രസ് ഒളിച്ചോടുന്നത് തോൽവിയെക്കുറിച്ച് തിരിച്ചറിഞ്ഞത് കൊണ്ടാണ് എന്നും പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു.
തോൽവി തിരിച്ചറിഞ്ഞ് കഴിഞ്ഞ കോൺഗ്രസിന് എങ്ങനെയാണ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും നേരിടാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. എക്സിറ്റ്പോൾ കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടാകും എന്നതിനാലാണ് പോളുകളിൽ കാര്യമില്ലെന്ന് കോൺഗ്രസ് പറയുന്നത് എന്നും തോൽവിയെ നേരിട്ട് കോൺഗ്രസ് ആത്മ പരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഉടനീളം പറഞ്ഞിരുന്നത് എന്ന് പറഞ്ഞ അമിത് ഷാ കോൺഗ്രസിനോട് ഒളിച്ചോടരുത് എന്ന് പറയാൻ താൻ ആഗ്രഹിക്കുകയാണ് എന്നും പറഞ്ഞു. റേറ്റിംഗ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഊഹാപോഹങ്ങൾ ഉന്നയിക്കുന്നതിൽ കാര്യമില്ലെന്നും പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനമെന്നും എഐസിസി വക്താവ് പവൻ ഖേര സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തിയിരുന്നു.
ഏതൊരു ചർച്ചയുടെയും ലക്ഷ്യം ജനങ്ങളെ കാര്യങ്ങൾ അറിയിക്കുകയാണ് എന്നും വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ ജൂൺ നാലിന് ഫലം പുറത്തു വരുമെന്നും അതിനുശേഷം നടക്കുന്ന സംവാദങ്ങളിൽ സന്തോഷത്തോടെ തങ്ങൾ പങ്കെടുക്കുമെന്നും പവൻഖേര അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക