വോട്ടെണ്ണൽ ദിവസത്തിൽ പൊതു അവധി അനുവദിക്കണമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി ലോക്സഭ തെരഞ്ഞെടുപ്പിന്റെ വിധി എന്തായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. ജൂൺ നാലിന് ചൊവ്വാഴ്ച രാജ്യത്തിന്റെ വിധിയറിയാം.
തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തിൽ പൊതു അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുയാണ് നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോൺ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. അതിനാൽ തന്നെ പൊതു അവധി പ്രഖ്യാപിക്കണം.
ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആഹ്ളാദ പ്രകടനം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ നാല് രാവിലെ മുതൽ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. 7 ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 7 ഘട്ട വോട്ടെടുപ്പും പൂർത്തിയാക്കി ജൂൺ നാലിനാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നത്.
എന്തായിരിക്കും ജനവിധി എന്നറിയാൻ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നതിനാൽ പൊതു അവധി പ്രഖ്യാപിക്കണമെന്നാ ണ് ജനതദൾ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക