തൃശ്ശൂരിൽ വിജയമുറപ്പിച്ച് സുരേഷ് ഗോപി. വ്യക്തമായ ലീഡുമായാണ് സുരേഷ് ഗോപി മുന്നേറുന്നത്. ആദ്യം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയിരുന്ന സുരേഷ് ഗോപി വോട്ടെണ്ണൽ അവസാന റൗണ്ടിൽ എത്തുമ്പോഴും ലീഡ് നിലനിർത്തിക്കൊണ്ട് മുന്നേറുകയാണ്. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ‘പ്രജാ ദൈവങ്ങളെ വണങ്ങുന്നു’ എന്നാണ് പ്രതികരിച്ചത്.
കേരളത്തിൽ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിൽ 18 ഇടത്ത് യു ഡി എഫ് ഉം ഒരിടത്ത് ബിജെപിയും ഒരിടത്ത് എൽഡിഎഫും ആണ് മുന്നേറുന്നത്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥികളിൽ മുന്നിട്ട് നിൽക്കുന്നത്. ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായ തരംഗമാണ് ഇതുവരെയും കാണുന്നത്.
2019 ൽ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാർലമെന്റ് ഇലക്ഷനിലെ ട്രെൻഡ് ആണ് ഇത്തവണയും കാണുന്നത് എന്ന് പറഞ്ഞ ശൈലജ ഇനിയും കുറെ റൗണ്ട് വോട്ട് എണ്ണാൻ ഉണ്ടെന്നും കൂട്ടിച്ചേർത്തു. ശക്തമായ മത്സരം നടന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ഉയർത്തുന്നു.
പതിനയ്യായിരത്തിലധികം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിന് നിലവിലുള്ളത്. കടുത്ത മത്സരമാണ് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ നടക്കുന്നത്. ആദ്യഘട്ടങ്ങളിൽ രാജീവ് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ശശി തരൂരിനെക്കാൾ വളരെയധികം മുന്നിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക