ശരീരത്തിന് ഏറെ ആവശ്യമായ ധാതുക്കളിലൊന്നാണ് ഫോളേറ്റ്. വിറ്റാമിൻ ബി 12, ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. എല്ലാ ആളുകൾക്കും ഫോളേറ്റ് ആവശ്യമാണ്. എന്നാല്‍ ഗർഭകാലത്ത് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ജനന വൈകല്യങ്ങൾ തടയുന്നതിൽ വലിയ പങ്കാണ് ഉള്ളത്.
തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കാൻ ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ വേണം.
ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ കോശങ്ങൾക്കും അവയവങ്ങൾക്കും ആവശ്യത്തിന് ഓക്സിജൻ കിട്ടില്ല. ഓക്സിജൻ ആവശ്യത്തിന് ലഭിക്കാതെ ഇല്ലാതെ വരുന്നത് ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. മുതിർന്നവർ പ്രതിദിനം 400 മൈക്രോഗ്രാം ഫോളേറ്റ് കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഫോളേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് പയര്‍ വര്‍ഗങ്ങളാണ്. ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.
- ചീരയാണ് ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്റെ നല്ലൊരു ഉറവിടമാണ് ചീര പോലെയുള്ള ഇലക്കറികള്‍.
- മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു വലിയ മുട്ടയില്‍ 22 മൈക്രോഗ്രാം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.
- പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും ലഭിക്കാന്‍ നല്ലതാണ്. ഒരു കപ്പ് പാലില്‍ 1.1 മൈക്രോഗ്രാം വിറ്റാമിന്‍ ബി12 ഉണ്ടെന്ന് കണക്കാക്കുന്നു.
- ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബീറ്റ്റൂട്ടാണ്. ഫോളേറ്റ് ധാരാളം കാണപ്പെടുന്ന ഇവയില്‍ വിറ്റാമിന്‍ സി അടക്കമുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
- ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക