പെരിയങ്ങാനം: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും വിജയോത്സവത്തിന്റെ ഭാഗമായി SSLC, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നടന്നു. റോഡ് സുരക്ഷയുടെ ഭാഗമായി പെരിയങ്ങാനം ജംഗ്ഷനിൽ മിറർ സ്ഥാപിച്ചും പെരിയങ്ങാനം GLP സ്കൂളിന് സമീപമുള്ള റോഡ് വളവുകളിൽ ട്രാഫിക് സൂചനാ ബോഡുകൾ സ്ഥാപിക്കുകയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രജനി ടീച്ചർ (ഉടൻ പണം), കാർത്തിക് കിഷോർ (അക്ഷരമുറ്റം) എന്നിവർക്കുള്ള അനുമോദനവും നടത്തി.
ജൂൺ 5 ന് വൈകുന്നേരം 4.30 മണി മുതൽ പെരിയങ്ങാനത്ത് വച്ച് നടന്ന പരിപാടി യിൽ ട്രാഫിക് മിറർ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 12 ആം വാർഡ് മെമ്പർ മനോജ് തോമസ് ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ബാലൻ കക്കാണത്ത് സ്വാഗതവും അജേഷ് കെ നന്ദിയും പറഞ്ഞു. തുടർന്ന് വൈകുന്നേരം 05 മണിക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും ഉപഹാര സമർപ്പണവും നടന്നു.
പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് അജേഷ് കെ സ്വാഗതം പറഞ്ഞു. 12 ആം വാർഡ് മെമ്പർ മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് 13 ആം വാർഡ് മെമ്പർ ബാബു.കെ ഉത്ഘാടനം ചെയ്തു. കരിമ്പിൽ രാധാകൃഷ്ണൻ, ബാലൻ കെ ആശംസയും നേർന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് CH നന്ദി പറഞ്ഞു. നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്ത നിറഞ്ഞ സദസ്സിൽ എല്ലാവർക്കുമായി രാധാകൃഷ്ണൻ കരിമ്പിൽ വൃക്ഷതൈകൾ വിതരണം ചെയ്തു.
SSLC, പ്ലസ് ടു വിജയികൾക്കും. ഉടൻ പണം ജേതാവായ രജനി ടീച്ചർക്കും, അക്ഷരമുറ്റം ക്വിസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കാർത്തിക് കിഷോറിനും വാർഡ് മെമ്പർമാർ ഉപഹാരം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക