ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംത, ഹർഷ മൽഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരാകും.
സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും
മന്ത്രിമാരും അവരുടെ വകുപ്പുകളും
നിര്‍മല സീതാരാമന് _ ധനകാര്യം
കൃഷി ശിവരാജ് സിങ് ചൈഹാന്‍
മനോഹര്‍ ലാല്‍ ഖട്ടര്‍ – നഗരവികസനം, ഊര്‍ജം
ശ്രീ പദ് നായിക് ഊര്‍ജം (സഹമന്ത്രി)
വാണിജ്യം- പിയൂഷ് ഗോയല്‍
വിദ്യാഭ്യാസം- ധര്‍മേന്ദ്ര പ്രധാനന്‍
ചെറുകിട വ്യവസായം- ജിതിന് റാം മാഞ്ചി
റെയില്‍വേ, വാര്‍ത്താ വിതരണം- അശ്വിനി വൈഷ്ണവ്
വ്യോമയാനം – രാം മോഹന്‍ നായിഡു
സുരേഷ് ഗോപി – ടൂറിസം, പെട്രോളിയം
പ്രതികരിക്കാൻ ഇവിടെ എഴുതുക