തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റ് തന്നെയാണ്. തലമുടിയുടെ ആരോഗ്യത്തിന് വേണ്ടി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
നെല്ലിക്ക ജ്യൂസ് ആണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും ഉൾപ്പെടുന്ന നെല്ലിക്ക ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ക്യാരറ്റ് ജ്യൂസ് ആണ് രണ്ടാമതായി ഈ ലിസ്റ്റിൽ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്സിഡന്റുകളുടെയും സ്രോതസ്സാണ് ക്യാരറ്റ്. ഈ ഘടകങ്ങളെല്ലാം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും അകാലത്തില്‍ മുടി നരയ്ക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ പതിവായി ക്യാരറ്റ് ജ്യൂസും കുടിക്കാം.
അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ചീര ജ്യൂസ് ആണ്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചീരയിലുണ്ട്. ഇവ തലമുടിയുടെ വളർച്ചയ്ക്ക് വളരെ സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക