നാം ഭക്ഷണങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ നല്ലതാണ്.
എന്നാല്‍ എന്തും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തെക്കാള്‍ ദോഷമാണ്. മഞ്ഞള്‍ കഴിക്കുന്നതിനും ഒരു അളവുണ്ട്. ദിവസേന 500-2000 മില്ലിഗ്രാം മഞ്ഞളാണ് കഴിക്കേണ്ടത്. അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ വരാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിന്റെ ആരോഗ്യം കൂടുതൽ പ്രശ്നത്തിലാക്കും. ഉയർന്ന അളവിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമിൻ കഴിക്കുന്നത് വയറുവേദന, വയറിളക്കം, മലബന്ധം,ആസിഡ് റിഫ്ലക്സ് എന്നിവ ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകളിലേയ്ക്ക് നയിച്ചേക്കാം.
അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ചിലരില്‍ തലവേദനയും തലകറക്കവും ഉണ്ടാക്കിയേക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
അസിഡിറ്റി പ്രശ്നമുള്ളവര്‍ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കൂടാന്‍ കാരണമാകും. മഞ്ഞള്‍ അസിഡിറ്റി കൂട്ടുന്നു. വയറിന്റെ ആരോഗ്യം കൂടുതൽ ശ്രദിക്കുന്നവർ ആണെങ്കിൽ മഞ്ഞളിന്റെ ഉപയോഗം ക്രമപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക