ആർ എൽ വി രാമകൃഷ്ണന് എം എ ഭാരതനാട്യത്തിൽ രണ്ടാം റാങ്ക്. കഴിഞ്ഞമാസം നടന്ന് എം എ ഭരതനാട്യം പരീക്ഷയിലാണ് ആർ എൽ വി രാമകൃഷ്ണൻ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. മാനസിക സംഘർഷങ്ങൾക്കിടെ എഴുതിയ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിവരം രാമകൃഷ്ണൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കാലടി സംസ്കൃത സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയാണ് ആർ എൽ വി രാമകൃഷ്ണൻ എം എ ഭരതനാട്യം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.
കാലടി സംസ്കൃത സർവ്വകലാശാലയിൽ എം എ ഭരതനാട്യം ഫുൾടൈം വിദ്യാർത്ഥിയായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി താനെന്നും കഴിഞ്ഞ ദിവസം റിസൾട്ട് വന്നെന്നും രണ്ടാം റാങ്കിന് അർഹനായ വിവരം പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു എന്നുമാണ് സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ആർ എൽ വി രാമകൃഷ്ണൻ കുറിച്ചത്.
വലിയ മാനസിക സംഘർഷത്തിലാണ് കഴിഞ്ഞമാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിൽ പരീക്ഷ എഴുതിയത് എന്നും അച്ഛൻ അമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹമാണ് ഇതെന്നും നൃത്തത്തിൽ ഇതോടെ താൻ ഡബിൾ എം എ കാരനായി എന്നുംഅദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക