മൂന്നാം തവണയും അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയും അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തിന് ഗവർണർ കെ ടി പർനായിക് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ്മ, കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ധ, കിരൺ റിജിജു എന്നിവർ പങ്കെടുത്തു.
അരുണാചൽ പ്രദേശിന്റെ ഉപ മുഖ്യമന്ത്രിയായി ചൊവ്ന മേനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ അരുണാചൽ പ്രദേശിൽ ബി ജെ പി അധികാരത്തിൽ എത്തുന്നത് ആകെയുള്ള 60 സീറ്റുകളിൽ 46 സീറ്റിലും വിജയിച്ചു കൊണ്ടാണ്.
മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപ മുഖ്യമന്ത്രി ചൊവ്ന മേനും അടക്കം 12 പേരാണ് മന്ത്രി സഭയിലുള്ളത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി നാലാം തവണയും ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേറ്റിരുന്നു. പവൻ കല്യാൺ ആണ് ആന്ധ്ര പ്രദേശിന്റെ ഉപമുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക