തുടർച്ചയായി വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി സംസ്ഥാനത്തെ സ്വർണ്ണ വില. തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തുന്നതിനാൽ സ്വർണ്ണ വില വീണ്ടും 53,000 കടന്നു. ഒരു പവൻ സ്വർണ്ണ വിലയിൽ 480 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഒരു പവൻ സ്വർണ്ണ വില 53,200 ൽ എത്തിയിട്ടുണ്ട്. 6,650 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 60 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. റെക്കോർഡ് വില വർധനമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ്ണ വിലയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാസം 20 ന് 55,000 എന്ന സർവ്വകാല റെക്കോർഡിലേക്കും സ്വർണ്ണ വില എത്തിയിരുന്നു. പിന്നീട് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വർണ്ണ വില കഴിഞ്ഞയാഴ്ചയാണ് വീണ്ടും 54,000 കടന്നത്.
പിന്നീട് വിലയിൽ ചെറിയ കുറവുകൾ രേഖപ്പെടുത്തി വില താഴോട്ട് എത്തുകയായിരുന്നു. ഇന്നലെ വ്യാപാരം നടന്നപ്പോൾ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 52,720 രൂപയും ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 6,590 രൂപയും ആണ് ഉണ്ടായിരുന്നത്. ഇതാണ് ഇന്ന് വീണ്ടും 53,000 കടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക