സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി മുസ്ലിംകൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍.
ഇന്ന് രാവിലെ പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ ബലി കര്മത്തിലേക്ക് പ്രവേശിക്കും. ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാനും രോഗികളെ സന്ദര്‍ശിച്ച് ആശ്വാസം പകരാനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തും. കുടുംബങ്ങളില്‍ തലമുറകളുടെ ഒത്തുചേരലും പെരുന്നാള്‍ സവിശേഷതയാണ്. സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്.
ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വിശ്വാസികള്‍ അറഫാ നോമ്പ് എടുത്തു. ഈദുല്‍ അദ്ഹ തിങ്കളാഴ്ചയാണെന്ന് വിവിധ ഖാസിമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക