തലവേദന ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് തലവദന ഉണ്ടാകാറുള്ളത്. ഏതു തരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കിൽ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം. തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്പുകളുടെയും തലയ്ക്കു പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്നങ്ങൾ കാരണമാണ് സാധാരണഗതിയിൽ തലവേദനയുണ്ടാവുക.
തണുത്ത കാറ്റടിച്ചാലും മഞ്ഞു കൊണ്ടാലും കാലാവസ്ഥ നോക്കാതെ തണുത്ത വെള്ളം കുടിച്ചാലും ഉറക്കമൊഴിച്ചാലും വെയിലധികം കൊണ്ടാലും കഠിനമായ ജോലി തുടർച്ചയായി ചെയ്താലും തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചാലും ചിലർക്കു തലവേദനവരാം.
കണ്ണോ മൂക്കോ ചെവിയോ വായയോ ആയി ബന്ധപ്പെട്ട രോഗം വന്നാലും തലവേദനയുണ്ടാകാം. കണ്ണിലെ പ്രഷർ കൂടിയാൽ തലവേദന വരാം.ടിവി, മൊബെെൽ, ലാപ് ടോപ്പ് എന്നിവ അമിതമായി ഉപയോഗിക്കുന്നവരിൽ തലവേദന കൂടി വരുന്നതായാണ് പഠനങ്ങൾ പറയുന്നത്.
പല തലവേദനകൾക്കും കാരണം നിർജലീകരണമാണ്. അതുകൊണ്ട് തലവേദന വന്നാൽ നന്നായി വെള്ളം കുടിക്കണം. രാത്രി ഉറക്കമിളയ്ക്കുന്നവർ അത്രയും സമയം അടുത്ത ദിവസം ഉറങ്ങിത്തീർക്കണം. ഇളംചൂടുള്ള എണ്ണ തലയിൽ മസാജ് ചെയ്തു ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കണം. പൊതുവായി വരുന്ന തലവേദനയ്ക്ക് അമിതമായ ടിവി കംപ്യൂട്ടർ ഉപയോഗം ഇക്കാലത്ത് കാരണമാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക