മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നടൻ ഷാജോണിന്റെ മകൻ യോഹാൻ ഷാജോൺ. അച്ഛന്റെ പാതയിലൂടെ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന യോഹാൻ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.
പുതുമുഖങ്ങൾക്കൊപ്പം സിജു വിൽസൺ, മാത്യൂസ് തുടങ്ങിയ പ്രിയ താരങ്ങളും എത്തുന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഷാജോൺ തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ജൂലൈ 19ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിസാർ മംഗലശ്ശേരിയാണ് സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിർമ്മിക്കുന്നത്.
വീണാ നായർ, ലിയോണാ ലിഷോയ്, ദിലീപ് മേനോൻ, പ്രമോദ് വെളിയനാട്, വി കെ ശ്രീരാമൻ, മേഘനാഥൻ, മാത്യു തോമസ്, സിജു വിൽസൺ, ജെയിംസ് ഏലിയ തുടങ്ങിയ പ്രമുഖ താരങ്ങളും പുതുമുഖ താരങ്ങളെ കൂടാതെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷാജോൺ മകന്റെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം;
“എന്റെ മകൻ യോഹാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്….. ( ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി ) ധനുസ്, ഇർഫാൻ, ശ്രീലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം സിജുവും മാത്യൂസും അടങ്ങുന്ന പ്രിയ താരങ്ങളും ഉണ്ട്…. എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും ഉണ്ടാകണം”.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക