കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകള്‍ വ്യാപകമായി റദ്ദാക്കി. ബസ്സുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ പറഞ്ഞു.
വണ്‍ ഇന്ത്യ വണ്‍ ടാക്സ് പദ്ധതിയുടെ ഭാഗമായി സ്വീകരിച്ച പുതിയ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. തമിഴ്നാട്ടില്‍ രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങള്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഇതേതുടർന്നാണ് കേരളത്തില്‍നിന്നുള്ള ബസുകള്‍ സർവീസ് റദ്ദാക്കാൻ തീരുമനിച്ചത്. ബസുകളുടെ യാത്ര മുടങ്ങിയതോടെ ഒട്ടേറെ യാത്രക്കാർ പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക