ആലപ്പുഴ: ഷെഫ് പിള്ളയുടെ പുതിയ റെസ്റ്റോറന്റ് നാളെ ആലപ്പുഴയിലെ ഹരിപ്പാട് പ്രവർത്തനം ആരംഭിക്കും. സഞ്ചാരി എന്ന പേരിലാണ് പുതിയ റെസ്റ്റോറന്റ് പ്രവത്തനം ആരംഭിക്കുന്നത്. മലയാളികളുടെ സ്വന്തം നടൻ മോഹൻലാൽ തിരികൊളുത്തി ഉദ്ഘാടനം നിർവഹിക്കും. രാവിലെ 11.30 നാണു ഉദ്ഘാടന ചടങ്ങ്.
കേരളത്തിൽ നിന്നുള്ള ഒരു പാചക വിദഗ്ദനും, അവതാരകനുമാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള. ബിബിസിയുടെ മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ കൊല്ലത്തെ ഒരു റെസ്റ്റോറന്റിൽ വെയിറ്ററായാണ് സുരേഷ് തന്റെ തൊഴിൽ ആരംഭിക്കുന്നത്. പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറിയ പിള്ള ആറ് വർഷത്തോളം അവിടെ ഹെഡ് ഷെഫായി ജോലി ചെയ്തു.
ദ ലീല, ലണ്ടനിലെ വീരസ്വാമി എന്നീ റെസ്റ്റോറന്റുകളിലായി ജോലി ചെയ്ത അദ്ദേഹം നിലവിൽ കൊല്ലത്തുള്ള റാവിസ് ഹോട്ടലിൽ കോർപറേറ്റ് ഷെഫ്, കുളിനറി ഡയരക്റ്റർ എന്നീ പദവികൾ വഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക