സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ എലോൺ മസ്ക് 12-ാം തവണയും പിതാവായി. ന്യൂറലിങ്കിന്റെ ടോപ്പ് മാനേജർ ഷിവോൺ സിലിസിനും ഈ വർഷത്തിന്റെ തുടക്കത്തിൽ മൂന്നാമത്തെ കുട്ടി ജനിച്ചു. ദമ്പതികൾ സന്തോഷകരമായ സംഭവം പുറം ലോകത്തു നിന്നും മറച്ചു വച്ചതായി റിപ്പോർട്ട്.
നിലവില്‍ 12 കുട്ടികളുടെ പിതാവാണ് മസ്ക്. എഴുത്തുകാരിയായ ജന്‍സ്റ്റിന്‍ മസ്കിനില് അഞ്ച് കുട്ടികളും, ഗ്രിംസ് എന്നറിയപ്പെടുന്ന ഗായിക ക്ലയര്‍ ബൗച്ചറില്‍ രണ്ട് കുട്ടികളുമാണ് ഇലോണ്‍ മസ്കിനുള്ളത്. 2021 നവംബറില്‍ സിലിസ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഇലോണ്‍ മസ്കും ബൗച്ചറും വാടക ഗര്‍ഭപാത്രത്തിലൂടെ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്.
2021 നവംബറിലായിരുന്നു ഇരട്ടകളുടെ പിറവി. ഇക്കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. ഈ കുട്ടികളുടെ പേരുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്കും ഷിവോണ്‍ സിലിസും കഴിഞ്ഞ ഏപ്രിലില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇരട്ടക്കുട്ടികള്‍ക്ക്, പിതാവിന്റെ പേരിന്റെ അവസാന ഭാഗം പിന്നില്‍ വേണമെന്നും, അമ്മയുടെ പേരിലെ അവസാന നാമം കുഞ്ഞുങ്ങളുടെ പേരിന്റെ മധ്യ ഭാഗത്തായി വേണമെന്നുമാണ് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇലോണ്‍ മസ്കിന് സേവ്യര്‍ അലക്സാണ്ടര്‍ മസ്ക് എന്നൊരു മകനുണ്ട്. സേവ്യര്‍ അലക്സാണ്ടര്‍ മസ്ക് തന്റെ പിതാവുമായുള്ള ബന്ധം വിച്ഛേദിച്ച്, അമ്മയുടെ അവസാന നാമം സ്വീകരിച്ച് തന്റെ പേര് വിവിയന്‍ ജെന്ന വില്‍സണ്‍ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
തന്റെ പിതാവുമുള്ള അകല്‍ച്ചയും താല്‍പ്പര്യമില്ലായ്മയും അപേക്ഷയില്‍ വിവിയാന് വ്യക്തമാക്കിയിരുന്നു. ”ഞാനിനി എന്റെ പിതാവിനൊപ്പം താമസിക്കുകയോ അദ്ദേഹവുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പലര്ത്തുകയോ ചെയ്യുകയില്ല’-എന്നാണ് കോടതിക്കു മുമ്പാകെ വിവിയാന് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക