ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ആഹാരപദാർത്ഥമാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചീസില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും നല്ലത്. ദിവസവും ഉയർന്ന അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ ഉയരുന്നതിനു അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്.
മിതമായ അളവില്‍ ചീസ് ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, സോഡിയം, ഫോസ്ഫേറ്റ്,പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഈ പോഷകങ്ങള്‍ ശരീരത്തിന് കിട്ടാൻ സഹായിക്കും.
രണ്ട്
കാത്സ്യത്തിന്റെ ഏറ്റവും മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം വളരെ പ്രധാനമാണ്. അതിനാല്‍ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു നല്ലതാണ്.
മൂന്ന്
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊര്‍ജം പകരാന്‍ സഹായിക്കും.
നാല്
ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വിറ്റാമിന്‍ ബി12-ന്റെ കുറവിനെ പരിഹരിക്കാന്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉപകാരപ്പെടും.
അഞ്ച്
പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്റെ ആരോഗ്യത്തിനും മുന്നിട്ട് നിൽക്കുന്നു.
ആറ്
ചീസില്‍ ധാരാളമായി ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഏഴ്
ചീസില്‍ സിങ്കും അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചീസ് സഹായിക്കും.
എട്ട്
വിറ്റാമിന്‍ എ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ സംരക്ഷണത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക