ബോളിവുഡ് ഗായിക അൽക യാഗ്നികിന് കേൾവി ശക്തി നഷ്ടമാകുന്ന അപൂർവ രോഗം ബാധിച്ച വാർത്ത നാം അറിഞ്ഞതാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അപൂർവ്വമായി സംഭവിക്കുന്ന സെൻസോറിനറൽ ഹിയറിംഗ് ലോസ് എന്ന കേൾവിക്കുറവാണ് ബാധിച്ചതെന്ന് അവർ പോസ്റ്റിൽ പറയുന്നു.
സെൻസറിനറൽ ശ്രവണ നഷ്ടം എന്നത് ഒരുതരം കേൾവിക്കുറവാണ്. ചെവിയിൽ നിന്ന് തലച്ചോറിലേക്ക് (ഓഡിറ്ററി നാഡി) അല്ലെങ്കിൽ മസ്തിഷ്കത്തിലേക്ക് നീങ്ങുന്ന നാഡിയുടെ ഉത്ഭവസ്ഥാനമായ ആന്തരിക ചെവിക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. 5-15 ശതമാനം പേരിലോ മാത്രം സംഭവിക്കുന്ന ഒന്നാണ്.
ആന്തരിക ചെവിക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ സെൻസോറിനറൽ ഹിയറിംഗ് ലോസ് സംഭവിക്കുന്നു. കേൾവിക്കുറവാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. തലകറക്കം, ഛർദ്ദി, തലവേദന, ബലഹീനത, ചില ശബ്ദങ്ങൾ ഒരു ചെവിയിൽ അമിതമായി ഉച്ചത്തിൽ കേൾക്കുന്നതായി തോന്നുക എന്നിവയാണ് ലക്ഷണങ്ങൾ എന്ന ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഇഎൻടി കൺസൾട്ടൻ്റായ ഡോ. സ്വപ്നിൽ ബ്രജ്പുരിയ പറഞ്ഞു.
ഗർഭാവസ്ഥയിലോ പ്രസവസമയത്തോ ഉണ്ടാകുന്ന ജനിതക ഘടകങ്ങൾ അല്ലെങ്കിൽ സങ്കീർണതകൾ, ഉച്ചത്തിലുള്ള ശബ്ദം, അണുബാധകളും രോഗങ്ങളും, മെനിഞ്ചൈറ്റിസ്, മുണ്ടിനീർ, അഞ്ചാംപനി പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങൾ, തലയ്ക്ക് പരിക്കുകൾ ഏറ്റിലുണ്ടെങ്കിൽ. ചില ആന്റി ബയോട്ടിക്കുകളും കീമോതെറാപ്പി മരുന്നുകളും എന്നിവയാണ് ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ.
തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് ഗായിക ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘എന്റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചതെന്ന്’ അൽക്ക പറയുന്നു.
വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണമെന്നും അൽക്ക യാഗ്നിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക