ശരീരത്തിൽ പലഭാഗത്തും കറുപ്പ് നിറം ബാധിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. കവിളിന്റെ മുകളിൽ, നെറ്റിയിൽ, കഴുത്തിന് പുറകിലും ഇരുവശങ്ങളിലും കൈമുട്ടുകളിൽ, കക്ഷത്ത്, വയറിൽ, തുടയിടുക്കിൽ എന്നിങ്ങനെ ശരീരത്തിന്റെ പലഭാഗത്തും കറുപ്പ് നിറം വരാറുണ്ട്. ഇതിനായി പലപ്പോഴും കൃത്രിമ വഴികള്‍ തേടിപ്പോകുന്നവരുണ്ട്. എന്നാല്‍, ഈ കറുപ്പു നിറത്തിന് കാരണങ്ങള്‍ പലതുമുണ്ട്. ഈ കാരണങ്ങള്‍ അറിയാതെ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിച്ചാല്‍ ഫലം കാണിച്ചെന്നു വരില്ല.
ചര്‍മത്തിന് കറുപ്പു നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്മെന്റാണ്. ഇത് കൂടുതലായാല്‍ കറുപ്പും കുറഞ്ഞാല്‍ ഇളം നിറവുമെല്ലാം ഫലം. ഇതല്ലാതെ ചില പ്രത്യേക ഭാഗത്തായി കൂടുതല്‍ കറുപ്പു വരുന്നത് കാണാം. ഈ ഭാഗത്തെ തൊലി കട്ടി കൂടുന്നതുമായും കാണാം. ഹൈപ്പര്‍ കരാറ്റൈസേഷന് എന്നാണ് ഇതിനെ പറയുന്നത്. ചര്‍മത്തിന് ഷേപ്പ് നല്കുന്ന കരാറ്റിന്‍ കൂടുതലാകുന്നു. ഇതാണ് കാരണം. ചര്‍മത്തില്‍ ഘര്‍ഷണം കൂടുമ്പോഴാണ് പൊതുവേ കറുപ്പു വരുന്നത്. അതായത് മറ്റേതെങ്കിലും വസ്തു ഉരയുമ്പോള്‍. ഉദാഹരണത്തിന് മാലയിടുന്നവര്ക്ക്, വസ്ത്രം മുറുക്കി കെട്ടുന്നവര്‍ക്ക്, ബെല്‍റ്റുള്ള ചെരിപ്പുണ്ടെങ്കില്‍ ഈ ഭാഗത്ത്. ഈ സ്ഥലത്ത് മെലാനിന്‍ പിഗ്മെന്റേഷന് കൂടുതലായി വരുന്നതാണ് കാരണം.
അറ്റാന്തോസിസ് നൈഗ്രീരിയന്സ് എന്ന അവസ്ഥയുണ്ട്. ഇത് മുഖത്ത് ചിലയിടത്ത് നിറ വ്യത്യാസം വരിക, കഴുത്തില്‍ കരുവാളിപ്പ്, കൈ മുട്ടില്‍, കക്ഷത്തില്‍, തുടയിടുക്കില്‍, മാറിടത്തിന് താഴെ എല്ലാം ഈ അവസ്ഥ വരും. ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം കറുപ്പു നിറമാണ് ഇതിന്റെ ഫലം. ആർത്തവ പ്രശ്നം, പോളിസിസ്റ്റിക് ഓവറി, അമിത വണ്ണമുള്ള സ്ത്രീകളും പുരുഷന്മാരും എന്നിവയിലെല്ലാം ഇതുണ്ടാകും. സെക്സ് ഹോര്‍മോണ്‍ കൂടുതലായി ഉല്പാദിപ്പിയ്ക്കുന്നുവെങ്കിലും ഉണ്ടാകാം. സ്ത്രീകളുടേയും പുരുഷന്മാരുടേയും രഹസ്യഭാഗത്ത് ഇതുണ്ടാകും. കൂടുതല്‍ കടുത്ത നിറം. ഇതല്ലാതെ ഗര്‍ഭാവസ്ഥയില്‍ ഈ അവസ്ഥയുണ്ടാകും. ഇത് മെലാസ്മ എന്നാണ് അറിയപ്പെടുന്നത്.
കൂടാതെ ഫംഗല്‍ ഇന്ഫെക്ഷനുകള് ഇതിനു കാരണമാകും. പ്രത്യേകിച്ചും കറുപ്പു നിറത്തിലെ ഇന്ഫെക്ഷന്. ഇവിടെ ചൊറിയുമ്പോള്‍ ചര്‍മത്തില്‍ വീക്കവും വരാം. ഇതല്ലാതെ വൈറ്റമിന്‍ എ, ബി കോംപ്ലക്സ് എന്നിവയുടെ കുറവും ഇതിനു കാരണമാകാം. ഡെര്‍മാറ്റൈറ്റിസ്, സോറിയാസിസ് എന്നിവ ഇത്തരം അവസ്ഥകളുണ്ടാക്കാം. ചിലര്‍ക്ക് വിയര്‍ത്താന്‍ ചൊറിച്ചിലുണ്ടാകും. ഈ ഭാഗം ക്രമേണ കറുത്തു വരാം. ചിലരില്‍ ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ ഇത്തരത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഇതിനാല്‍ തന്നെ കാരണം കണ്ടെത്തി വേണം, ചികിത്സ തേടാന്‍. ആദ്യം കാരണം കണ്ടെത്തണം. രോഗാവസ്ഥയെങ്കില്‍ ഇതിനു ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക