തലശ്ശേരി: മോണിക്ക ഒരു Ai സ്റ്റോറി തിയേറ്ററുകളിൽ കുട്ടികളെയും അമ്മമാരെയും ആകർഷിച്ച് മുന്നേറുന്നു. സ്നേഹം നഷ്ടമാവുന്ന പുതിയ കാലഘട്ടത്തിൽ കുട്ടികളെ ചേർത്ത് പിടിക്കാൻ അമ്മമാരെ പ്രേരിപ്പിക്കുന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പലരും സിനിമ കണ്ടിറങ്ങുന്നത് കുട്ടികളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് കൊണ്ടായിരുന്നു.
ഇന്നലെ തലശ്ശേരി ലിബർട്ടിയിൽ വൈകുന്നേരം 6 മണിക്ക് ഷോ തുടങ്ങുന്നതിന് മുമ്പ് ബാല താരങ്ങളായ ആൽമിറ ദേവ് , അലൻ സി എന്നിവരെ മാഹി എം എൽ എ രമേശ് പറമ്പത്ത് ആദരിച്ചു. ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ അഡ്വൈസറി കമ്മറ്റി ചെയർമാൻ ലിബർട്ടി ബഷീർ ആശംസകൾ പറഞ്ഞു. നിർമ്മാതാവ് മൻസൂർ പള്ളൂർ, സംവിധായകൻ ഇ എം അഷ്റഫ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക