തിരുവനന്തപുരം: നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണ് അപകടം. ഒരു വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു. വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. സഭ സമ്മേളിക്കുന്ന സമയത്തായിരുന്നു സംഭവം.
നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള ഒരു ഭാഗമാണ് അടര്‍ന്നുവീണത്. ഇതിന്റെ ഒരു ഭാഗം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്കി. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരുക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ തന്നെയാണ് അപകടമുണ്ടായത്.
അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക