നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്തുന്നതിന് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിൽ യുജിസി നെറ്റ് ജൂലൈ 25 മുതൽ 27 ഏഴ് വരെ തീയതികളിൽ ജോയിന്റ് സി എസ് ഐ ആർ – യുജിസി നെറ്റ് പരീക്ഷകളും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ജൂലൈ ആറിനാണ് അഖിലേന്ത്യ ആയുഷ് പിജി എൻട്രൻസ് പരീക്ഷ നടത്തുക. കോളേജ് അധ്യാപന യോഗ്യത പരീക്ഷയായ യുജിസി- നെറ്റ് പരീക്ഷകളാണ് ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിൽ നടത്തുക. പരീക്ഷ നടത്തിപ്പുകളിൽ വ്യാപകമായ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജൂൺ 25 മുതൽ 287 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സി എസ് ഐ ആർ – നെറ്റ് പരീക്ഷകൾ മാറ്റി വെച്ചിരുന്നു.
ഇതിന് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരിഗണിച്ചുള്ള തീരുമാനമാണ് എന്നായിരുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി നൽകിയിരുന്ന വിശദീകരണം. ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്ന് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ജൂൺ 12ന് നടന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റും റദ്ദാക്കിയിരുന്നു.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ എന്നിവർ ചേർന്നൊരുക്കുന്ന സി എസ് ഐ ആർ- നെറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ്. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോടെ സയൻസ്/ ടെക്നോളജി മേഖലയിൽ ഗവേഷണം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയാണ് സി എസ് ഐ ആർ-നെറ്റ്. 11.21 ലക്ഷം പേരാണ് രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന യുജിസി- നെറ്റ് പരീക്ഷ എഴുതിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക