തിരുവനന്തപുരം: 2024 ലെ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്ക് സമർപ്പിക്കേണ്ട തീയതി നീട്ടി. യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നി വിഷയങ്ങളിൽ ലഭിച്ച മാർക്ക്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്നിനു രാത്രി 11.59 വരെയാണ് ദീർഘിപ്പിച്ചത്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
അതേസമയം, എൻജിനീയറിങ്/ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്കോർ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 51,000 ത്തോളം വിദ്യാർഥികൾ പ്രവേശന യോഗ്യത നേടി. 79,044 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. റാങ്ക് പട്ടിക തയാറാക്കാനായി ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ മാർക്ക് സമർപ്പണത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതിനു ശേഷമായിരിക്കും റാങ്ക് പട്ടിക തയാറാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക