ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കാന്‍ എന്‍ഐഎ. ഹാദിയ കേസിന്റെ ഭാഗമായാണ് അന്വേഷണം. ഇതിനായി കനകമലക്കേസ് പ്രതികളെ എൻഐഎ ചോദ്യം ചെയ്യും. ടി മന്‍സീത്, ഷഫ് വാന്‍ എന്നിവരെയാണ് എന്‍.ഐ.എ ചോദ്യം ചെയ്യുക.
ഷെഫീന്‍ ജഹാന് മന്‍സീത് തുടങ്ങിയ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായിരുന്നു. കൂടാതെ ഷഫ്വാനുമായി ഷെഫീന്‍ ജഹാന് മുന്പരിചയവുമുണ്ടായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള കാര്യങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നത്.
രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവർ കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക