പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയ പ്രശസ്ത തെന്നിന്ത്യൻ താരം തമന്നയെയാണ് ആരാധക കൂട്ടം ശല്യം ചെയ്തത്. ലിഫ്റ്റിൽ കയറിയിട്ടും ശല്യം ചെയ്തു എന്ന് താരം. “സ്കെച്ച്” എന്ന ചിത്രത്തിന്റെ പ്രൊമോഷനായി ഒബ്റോൺ മാളിൽ എത്തിയപ്പോഴാണ് താരത്തെ ആരാധകർ ശല്യം ചെയ്തത്. ചിയാൻ വിക്രം താരത്തിനൊപ്പം ഉണ്ടായിരിന്നു.
ഒബ്റോൺ മാളിൽ എത്തിയ താരത്തെ കാണാൻ ആരാധകരുടെ തിരക്കായിരുന്നു. സുരക്ഷാ ജീവനക്കാർ വളരെ പ്രയാസ പെട്ടാണ് ആരാധകരെ നിയന്ത്രിച്ചത്. തമന്നയ്ക്കുനേരെ മോശം കമെന്റുകളും ഉണ്ടായിരിന്നു. ആരാധകരെ തടയാൻ വിക്രം ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ലിഫ്റ്റിൽ കയറി തിരക്കിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ ലിഫ്റ്റിനുലേക്കും ആരാധകർ ഇടിച്ചു കയറിയിരുന്നു.
https://youtu.be/MbLDWh7ufp8
പ്രതികരിക്കാൻ ഇവിടെ എഴുതുക