നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പരോൾ ” മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത് ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ആണെന്ന്. അജിത് പൂജപ്പുര തിരക്കഥ എഴുതുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. മുണ്ട് മടക്കി കുത്തി മാസ്സ് ലൂക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിന്റെ പോസ്റ്ററിൽ പ്രത്യക്ഷപെട്ടത്.
സിദ്ദിഖ്, ഇർഷാദ്,സുരാജ് വെഞ്ഞാറുമൂട്, ഇനിയ, മിയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റണി ഡിക്രൂസ് ആണ് നിർമ്മിക്കുന്നത്. എസ് ലോകനാഥൻ ഛായാഗ്രഹണം. ശരത് എൽവിൻ എന്നിവർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും ബാംഗ്ലൂരിലുമായിരുന്നു.
Read Also : മലയാളത്തിലെ ഭൂരിഭാഗവും നടന്മാരും നടിമാരോട് ലൈംഗിക താൽപര്യം വെച്ച് പുലർത്തനവരാണെന്ന് നടി സജിതാ മഠത്തിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക