ഇന്നലെ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് എടുത്ത സെൽഫി പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നു കൊണ്ടിരിക്കെ തന്നോടൊപ്പം ശ്യാം എടുത്ത ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തത്.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു .ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? ടൊവിനോ ഫെയ്സ് ബുക്കിൽ കുറിച്ചു. ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നതെന്ന് ടോവിനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക