ഡൽഹിയിലെ ഷക്കോർബസ്തി പ്രദേശത്ത് പിഞ്ചു കുഞ്ഞിനെ യുവാവ് പീഡിപ്പിച്ചു. കേവലം എട്ടുമാസം പ്രായം മാത്രമുള്ള കുട്ടിയെയാണ് ബന്ധുകൂടിയായ 28 വയസുള്ള യുവാവ് പീഡിപ്പിച്ചത്.
യുവാവിനൊപ്പം കുട്ടിയെ ഇരുത്തിയ ശേഷം മാതാപിതാക്കൾ ജോലിസ്ഥലത്തേക്ക് പോയ സമയത്താണ് സംഭവം ഉണ്ടായത്. മാതാപിതാക്കൾ തിരികെയെത്തിയപ്പോൾ മുറിയിൽ രക്തം കണ്ടതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ മുറവുകൾ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ച പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക