വിവാദങ്ങൾക്ക് വിരാമമിട്ട് കമലിന്റെ സംവിധാനത്തിൽ മഞ്ജു വാരിയർ നായികയായി എത്തുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച ചിത്രം “ആമി” വെള്ളിയാഴ്‌ച്ച തീയേറ്ററിലേക്ക്. ആദ്യം വിദ്യബാലനെയാണ് നായികയായിട്ട് തീരുമാനിച്ചത്. എന്നാൽ പിന്നീട് മഞ്ജു വാരിയർ നായികയായി എത്തുകയായിരുന്നു. വിദ്യ ബാലൻ ആമി ആയിട്ട് അഭിനയിച്ചിരുന്നെങ്കിൽ ചിത്രത്തിൽ ലൈംഗികത കടന്നു കുടിയേനെ എന്ന കമലിന്റെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു.

ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി കെ പി രാമചന്ദ്രൻ കോടതിയിൽ ഹർജി സമർപ്പിച്ചിരിന്നു അത് കോടതി തള്ളി. സിനിമയുടെ പ്രദർശനാനുമതി തീരുമാനിക്കുന്നത് സെൻസർ ബോർഡാണ് എന്ന് വ്യക്തമാക്കുകയും ചെയ്‌തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക