കൊച്ചി: വിവാഹത്തിനു മുന്‍പുള്ള ലൈംഗികബന്ധം കുറ്റമെന്ന് പറയാന്‍ സാധിക്കില്ലെന്ന് നടി ഗായത്രി സുരേഷ്. അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനം നിവലില്‍ സോഷ്യല്‍ മീഡിയകളില്‍ ഉരുന്നുണ്ട്. ‘വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധം തെറ്റല്ല. അത് ഓരോരുത്തരുടെ ചിന്താഗതിയ്ക്കനുസരിച്ചാണ്. അവരവര്‍ക്ക് ഇഷ്ടമാണെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ?’ പക്ഷേ തനിക്ക് താത്പര്യമില്ല എന്നും ഗായത്രി പറയുന്നു. സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ഗായത്രി നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ വെറുമൊരു രസത്തിനു വേണ്ടിയോ സുഖത്തിന് വേണ്ടിയോ മാത്രം ഇത് ചെയ്യുന്നതിനോട് താന്‍ യോജിക്കുന്നില്ല. ഇത് ചെയ്യുന്നവര്‍ക്കിടയില്‍ വൈകാരികമായ ബന്ധം വേണമെന്നും ഗായത്രി സുരേഷ് കൂട്ടിച്ചേര്‍ത്തു.
സീരിയലിനെ കളിയാക്കി മുന്‍പ് ഗായത്രി തയ്യാറാക്കിയ വീഡിയോ മുന്‍പ് വൈറലായിരുന്നു. ഇതിന് വലിയ വിമര്‍ശനമാണ് ഗായത്രിക്കു നേരിടേണ്ടി വന്നത്. ഇതിനു ശേഷം ഗായത്രി വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയിരുന്നു.
ഇപ്പോള്‍ താരം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തെറി വിളിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്നും തന്നെ കല്ലെറിയുന്നവരുടെ കയ്യ് വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ല എന്നും ഗായത്രി പറയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോള്‍ ലീവിലാണ്. ഉടന്‍ തിരിച്ചു കയറണം എന്നും കുറെ ജോലികള്‍ ബാക്കി ഉണ്ട് എന്നും ഗായത്രി കുട്ടി ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക