തിരുവനന്തപുരം: ആലപ്പുഴയില്‍ കെ എസ് യു സംഘടിപ്പിച്ച പരിപാടിക്കിടെ സിപിഐഎം നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ എസ് യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് അറിയിച്ചു.
അണികളെ അക്രമരാഷ്ട്രീയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതില് നിന്നും സിപിഐഎം സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരിക്കുന്നു. സിപിഐഎം അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. പരീക്ഷ നടക്കുന്നതിനാൽ പത്താം ക്ലാസിലേയും പ്ലസ്ടു മോഡല്‍ പരീക്ഷകളെ പഠിപ്പ് മുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക