മാർച്ച് മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്ച മേടം സൂര്യരാശിയിൽ (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) ജനിച്ച പ്രഫഷനലുകൾക്ക് വിചാരിച്ചതിലേറെ അനുകൂലമായിട്ടാണ് അനുഭവപ്പെടുക. കൂടാതെ സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കും. പ്രവർത്തന രംഗത്തു കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതു സാധിക്കും.
അതുപോലെ ഇടവം സൂര്യരാശിക്കാർക്ക് (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. കർമഭാവത്തിൽ സൂര്യന്റെ സാന്നിധ്യമുള്ളതിനാൽ തൊഴിൽരംഗത്തു പ്രതാപശാലിയായി തുടരാൻ കഴിയും. കൂടാതെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാൻ കഴിയും. അനുകൂലമായ സ്ഥലംമാറ്റവും ലഭിക്കും.
എന്നാൽ മിഥുനം സൂര്യരാശിക്കാർക്ക് (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും അവയെ ഫലപ്രദമായ ആസുത്രണങ്ങളിലൂടെ വിജയകരമായി നേരിടാൻ കഴിയും.
അതുപോലെ കർക്കടകം സൂര്യരാശിക്കാർക്ക് (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു പ്രതീക്ഷിക്കുന്ന അത്രയും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു മുന്നോട്ടുപോയാൽ പ്രതിസന്ധികളിൽ ചാടാതെ കഴിയും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്കും കാര്യം നേടാൻ കാലതാമസം നേരിടും. ജോലിരംഗത്തു കൂടുതൽ അവസരങ്ങൾ ലഭിക്കും.
ചിങ്ങം സൂര്യരാശിക്കാർക്ക് (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിചാരിച്ചതിലേറെ വേഗത്തിൽ ചെയ്തു തീർക്കാൻ കഴിയും. പുതിയ തൊഴിൽ സംബന്ധിച്ച അറിയിപ്പ് ഈ ദിവസങ്ങളിൽ കിട്ടാൻ സാധ്യതയുണ്ട്. വരുമാനത്തിലും വർധന അനുഭവപ്പെടും.
കന്നി സൂര്യരാശിക്കാർക്ക് (ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു ഗുണദോഷ മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ തന്നെയാണു കൂടുതലായി അനുഭവിക്കുക. ജോലികാര്യങ്ങളിൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകാനില്ല. ഈ രാശിക്കാരിൽ ചിലർക്കു തൊഴിൽരംഗത്തു സ്ഥലംമാറ്റം ഉണ്ടാകാനിടയുണ്ട്.
തുലാം സൂര്യരാശിക്കാർക്ക് (ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു കഴിഞ്ഞ രണ്ടാഴ്ചകളിലേതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളിൽ നിന്ന് പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. ഉയർന്ന വരുമാനമുള്ള പുതിയ ജോലിയിൽ ചേരാനുള്ള ആഗ്രഹം നടപ്പാകും.
വൃശ്ചികം സൂര്യരാശിക്കാർക്കു (ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ദിവസങ്ങളാണിത്. കർമഭാവത്തിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതിനാൽ ജോലിരംഗത്ത് ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ടു തന്നെ പ്രതിസന്ധികളിലൊന്നും പെടില്ല.
പ്രഫഷനൽ രംഗത്തു ധനു സൂര്യരാശിക്കാർക്ക് (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) കൂടുതലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ഈ രാശിക്കാരിൽ ചിലർക്കു പുതിയ കർമരംഗങ്ങളിൽ പ്രവേശിക്കാൻ സാധ്യതയുള്ള ദിവസങ്ങളാണിത്. നിലവിലുള്ള പ്രവർത്തന രംഗത്തു പുതിയ വെല്ലുവിളികൾ ഉണ്ടായേക്കുമെങ്കിലും അവയെ നേരിടാൻ കഴിയും.
മകരം സൂര്യരാശിക്കാർക്കു (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ) പ്രഫഷനൽ രംഗത്തു തലയുയർത്തി നിൽക്കാൻ കഴിയുന്ന ദിവസങ്ങളായിരിക്കും. എതിരാളികളുമായുള്ള മത്സരത്തിൽ നമ്മുടെ സ്ഥാപനത്തെ മുന്നിലെത്തിക്കാൻ കഴിയും. അതുകൊണ്ട് മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിയും. ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലുകളും ലഭിക്കും.
കുംഭം സൂര്യരാശിക്കാർക്ക് (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) പ്രഫഷനൽ രംഗത്ത് അൽപം ജാഗ്രതയോടെ മുന്നോട്ടു പോകണം. ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ ദിവസങ്ങളിൽ പൊതുവേ പ്രതീക്ഷിക്കാവുന്നത്. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.
മീനം സൂര്യരാശിക്കാർക്ക് (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ) പ്രഫഷനൽ രംഗത്തെ കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പോയി ചാടില്ല. ദൈവാനുഗ്രഹം കൂടെയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ കാലതാമസം അനുഭവപ്പെടും.
Also Read : എന്താണ് കാളസര്പ്പയോഗം? പരിഹാരങ്ങൾ എന്തൊക്കെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക